അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ

മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആപ്പിൾ, ഇന്റൽ, ഐബിഎം, ടെസ്‌ല, ബോയിങ് തുടങ്ങി പതിനഞ്ചോളം സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നാണ് റെവല്യൂഷണറി ഗാർഡിൻ്റെ മുന്നറിയിപ്പ്.
അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ
ഏപ്രിൽ ഒന്ന് മുതൽ യുഎസ് ടെക് സ്ഥാപനങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന് ഐആർജിസി പറഞ്ഞു.
Published on

തെഹ്റാൻ: അമേരിക്കയുടെ ബഹുരാഷ്ട്ര കമ്പനികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആപ്പിൾ, ഇന്റൽ, ഐബിഎം, ടെസ്‌ല, ബോയിങ് തുടങ്ങി പതിനഞ്ചോളം സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നാണ് റെവല്യൂഷണറി ഗാർഡിൻ്റെ മുന്നറിയിപ്പ്. അമേരിക്ക ഇറാനിൽ നടത്തുന്ന ആക്രമങ്ങൾക്ക് മറുപടിയായി ഏപ്രിൽ ഒന്ന് മുതൽ യുഎസ് ടെക് സ്ഥാപനങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന് ഐആർജിസി പറഞ്ഞു. യുഎസ് ടെക് കമ്പനികളിലെ ജീവനക്കാരോടും സമീപവാസികളോടും മേഖലയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഐആർജിസി ആവശ്യപ്പെട്ടു. ഐടി കമ്പനികളുടെ സഹായത്തോടെയാണ് അമേരിക്ക ചാര പ്രവർത്തനങ്ങളും ആക്രമണങ്ങളും നടത്തുന്നതെന്നാണ് ഇറാൻ്റെ ആരോപണം. അമേരിക്കയുടെ ആക്രമണത്തിന് കൂട്ട് നിൽക്കുന്ന യുഎസ് സ്ഥാപനങ്ങളാണ് ഇറാൻ്റെ അടുത്ത ലക്ഷ്യമെന്നും ഐആർജിസി പറഞ്ഞു. ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Metro Australia
maustralia.com.au