

തെഹ്‌റാന്‍: തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ സമാധാനത്തിന് തയ്യാറാണെന്ന് ഇറാന്‍. മൂന്ന് ഉപാധികളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഉപാധികള്‍ യുഎസും ഇസ്രയേലും അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. പാകിസ്താനിലെയും റഷ്യയിലെയും ഭരണകൂടങ്ങളുമായി താന്‍ സംസാരിച്ചു. പ്രദേശത്ത് സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ആദ്യമായാണ് ഇറാന്‍ ഉപാധികള്‍ പരസ്യമായി അറിയിക്കുന്നത്.