
പലസ്തീന്റെ രാഷ്ട്ര പദവിക്ക് അനുകൂലമായി വോട്ട് ചെയ്തു ഇന്ത്യ. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ ന്യൂയോർക്ക് പ്രഖ്യാപനത്തിന് അനുകൂലമായാണ് ഇന്ത്യ വെള്ളിയാഴ്ച വോട്ട് ചെയ്തത്. യുഎൻ പൊതുസഭയിൽ പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേർന്നു, 10 രാഷ്ട്രങ്ങൾ എതിർത്തു വോട്ട് ചെയ്തുകയും 12 രാഷ്ട്രങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
എല്ലാ ഗൾഫ് അറബ് രാജ്യങ്ങളും ഈ നടപടിയെ പിന്തുണച്ചു. ഇസ്രായേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
പലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരവും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനം ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ പ്രഖ്യാപനം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ദീർഘകാലമായി സ്തംഭിച്ചിരിക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനും അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യപ്പെടുന്നു. ഫ്രാൻസും സൗദി അറേബ്യയും അവതരിപ്പിച്ച ഈ രേഖ, ഈ വർഷം ആദ്യം അറബ് ലീഗും 17 യുഎൻ അംഗരാജ്യങ്ങളും അംഗീകരിച്ചിരുന്നു.
.സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും പലസ്തീൻ അതോറിറ്റിക്ക് ഉത്തരവാദിത്തങ്ങൾ കൈമാറാൻ സഹായിക്കുന്നതിനുമായി യുഎൻ സുരക്ഷാ കൗൺസിലിന്റെ അധികാരത്തിൻ കീഴിൽ ഗാസയിൽ ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരത ദൗത്യം വിന്യസിക്കാനും പ്രഖ്യാപനം നിർദ്ദേശിച്ചു.