
ഓസ്‌ട്രേലിയയിലെ മരണത്തിന്റെ പ്രധാന കാരണമായി ഡിമെൻഷ്യ മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയറിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയയിലെ മരണത്തിന്റെ പ്രധാന കാരണമായി ഡിമെൻഷ്യ മാറിയിരിക്കുകയാണ്.
അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ അടുത്ത പത്ത് വര്‍ഷത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ ഡിമെൻഷ്യ ബാധിച്ചവരാകുമെന്നും 2065 ആകുമ്പോഴേക്കും ഈ കണക്ക് ഇതിലും കൂടുതലാകുമെന്നും ഗവേഷണം മുന്നറിയിപ്പ് നൽകുന്നു.
രോഗനിർണയത്തിന് ശേഷം പലപ്പോഴും സാമൂഹിക ഒറ്റപ്പെടൽ നേരിടുന്ന രോഗികളെ മാത്രമല്ല, കുടുംബങ്ങളെയും ഈ രോഗം ഗുരുതരമായി ബാധിക്കുമെന്ന് ഡിമെൻഷ്യ ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടാന്യ ബുക്കാനൻ പറഞ്ഞു.
ഡിമെൻഷ്യ ബാധിച്ച പ്രിയപ്പെട്ടവരുമായി, പ്രത്യേകിച്ച് ഡിമെൻഷ്യ ആക്ഷൻ വീക്കിൽ (സെപ്റ്റംബർ 15–21) ഈ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള കളങ്കവും ഏകാന്തതയും കുറയ്ക്കാൻ സഹായിക്കുന്നതിന് അവർ ഓസ്‌ട്രേലിയക്കാരോട് അഭ്യർത്ഥിച്ചു.