ഫെറാരി ടീം മേധാവി ആശുപത്രിയിൽ; മൊണാക്കോ ഗ്രാൻഡ് പ്രി യോഗ്യതാ റൗണ്ട് നഷ്ടമാകും

58-കാരനായ വസ്യൂർ മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രാദേശിക ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് ഫെറാരി അറിയിച്ചു.
ഫെറാരി ടീം മേധാവി ആശുപത്രിയിൽ
ഫെറാരി ഫോർമുല വൺ ടീം പ്രിൻസിപ്പൽ ഫ്രെഡ് വസ്യൂർ
Published on

മൊണാക്കോ: ഫെറാരി ഫോർമുല വൺ ടീം പ്രിൻസിപ്പൽ ഫ്രെഡ് വസ്യൂറിനെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 58-കാരനായ വസ്യൂർ മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രാദേശിക ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് ഫെറാരി അറിയിച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതോടെ മൊണാക്കോ ഗ്രാൻഡ് പ്രിയുടെ യോഗ്യതാ റൗണ്ടിൽ വസ്യൂറിന് പങ്കെടുക്കാനാകില്ല. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഫെറാരി ടീം പ്രത്യാശ പ്രകടിപ്പിച്ചു.

2023 മുതൽ ഫെറാരിയുടെ ടീം പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന വസ്യൂറിന്റെ അഭാവം ടീമിന് തിരിച്ചടിയായേക്കും. അതേസമയം, പരിശീലന സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലൂയിസ് ഹാമിൽട്ടണും ചാൾസ് ലെക്ലർക്കും മൊണാക്കോ ഗ്രാൻഡ് പ്രിയിൽ മികച്ച ഫലം നേടുമെന്ന പ്രതീക്ഷയിലാണ് ഫെറാരി.

Metro Australia
maustralia.com.au