പശ്ചിമേഷ്യൻ സംഘർഷം: ആശങ്ക രേഖപ്പെടുത്തി ബ്രിക്സ്

യുദ്ധത്തിൽ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യങ്ങളുടെയും പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.
പശ്ചിമേഷ്യൻ സംഘർഷം: ആശങ്ക രേഖപ്പെടുത്തി ബ്രിക്സ്
അടുത്തവർഷം ചൈനയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.
Published on

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS). ഇന്നലെ ഡൽഹിൽ ചേർന്ന യോ​ഗത്തിലാണ് ബ്രിക്സ് പ്രതിനിധികൾ പശ്ചിമേഷ്യയിൽ തുടരുന്ന സംഘ‍ർഷാവസ്ഥ ചൂണ്ടികാട്ടി ആശങ്ക അറിയിച്ചത്. ബ്രിക്സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്. സംഘർഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ല. ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്സ് പ്രതിനിധികളുടെ നിലപാട്. യോ​ഗത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പുറമേ പലസ്തീൻ സംഘർഷം, യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചർച്ച ചെയ്തു. യുദ്ധത്തിൽ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യങ്ങളുടെയും പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. അടുത്തവർഷം ചൈനയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.

Metro Australia
maustralia.com.au