ദക്ഷിണാഫ്രിക്കയെ തകർത്തു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം തുടർന്ന് ഓസീസ്

. മത്സരത്തിന് മുമ്പ് 80 പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക കനത്ത തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു; ഇവരുടെ പോയിന്റ് ശതമാനം 60 ആയി കുറഞ്ഞു.
ദക്ഷിണാഫ്രിക്കയെ തകർത്തു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം തുടർന്ന് ഓസീസ്
PHOTO- AFP
Published on: 

ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 214 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി ഓസ്‌ട്രേലിയ. കളിച്ച 11 മത്സരങ്ങളിൽ ഒമ്പത് വിജയങ്ങൾ സ്വന്തമാക്കിയ ഓസീസിന് 81.81 പോയിന്റ് ശതമാനമാണുള്ളത്. മത്സരത്തിന് മുമ്പ് 80 പോയിന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക കനത്ത തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു; ഇവരുടെ പോയിന്റ് ശതമാനം 60 ആയി കുറഞ്ഞു.

നിലവിൽ 72.22 പോയിന്റ് ശതമാനമുള്ള ന്യൂസീലൻഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 55.56 പോയിന്റ് ശതമാനവുമായി ബംഗ്ലാദേശ് നാലാമതും 51.52 പോയിന്റ് ശതമാനവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ അഞ്ച് വിജയവും നാല് തോൽവിയും രണ്ട് സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

ഡർബനിൽ നടന്ന പോരാട്ടത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 421 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ 206 റൺസിന് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 390 റൺസ് നേടിയ ഓസീസ്, രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 284 റൺസിൽ അവസാനിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഞായറാഴ്ച മുതൽ സെന്റ് ജോർജ് പാർക്കിൽ നടക്കും.

Metro Australia
maustralia.com.au