

ബ്യൂണസ് ഐറിസ്: തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം ഒരുങ്ങിക്കഴിഞ്ഞു. 2022-ലെ കിരീടനേട്ടത്തിൽ പങ്കാളികളായ ഒട്ടുമിക്ക പ്രമുഖ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ലയണൽ സ്കലോണി 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. തന്റെ ആറാം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മെസ്സി തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ലൗട്ടാറോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവർ മുന്നേറ്റനിരയിൽ മെസ്സിക്കൊപ്പമുണ്ടാകും. എന്നാൽ പ്രമുഖ താരം പൗലോ ഡിബാലയ്ക്ക് ഇത്തവണ ടീമിൽ ഇടം കണ്ടെത്താനായില്ല.
മധ്യനിരയിൽ എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക് അലിസ്റ്റർ തുടങ്ങിയ പ്രമുഖർക്കൊപ്പം യുവതാരം വാലന്റീൻ ബാർകോയും ഇടംപിടിച്ചു. പ്രതിരോധത്തിൽ ക്രിസ്റ്റിയൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ അണിനിരക്കുമ്പോൾ ഗോൾവല കാക്കാൻ എമിലിയാനോ മാർട്ടിനസ് തന്നെയുണ്ടാകും. അതേസമയം, മെസ്സിയുടെയും എമിലിയാനോയുടെയും ചെറിയ പരിക്കുകൾ ആരാധകർക്ക് നേരിയ ആശങ്ക നൽകുന്നുണ്ട്. ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.
അർജന്റീന സ്ക്വാഡ്:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസ്സോ.
പ്രതിരോധനിര: നിക്കോളാസ് ഒട്ടാമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ഗോൺസാലോ മൊണ്ടിയൽ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നവൽ മൊളീന, ഫക്കൂണ്ടോ മെദീന, ലിയാൻഡ്രോ ബാലേർഡി.
മധ്യനിര: റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ലിയാൻഡ്രോ പാരഡെസ്, ജിയോവാനി ലോ സെൽസോ, എസക്വെൽ പാലാസിയോസ്, വാലന്റൈൻ ബാർക്കോ.
മുന്നേറ്റനിര: ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ്, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ജോസ് മാനുവൽ ലോപസ്.