കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റു; സാക്ഷിയായി വൻ ജനസഞ്ചയം

സ്റ്റേഡിയത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്.
വി ഡി സതീശൻ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
വി ഡി സതീശൻ (ചിത്രം / ഫേസ്ബുക്ക്)
Published on

തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ മുൻപാകെ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കേട്ടത്. സ്റ്റേഡിയത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിര തന്നെ ചടങ്ങിന് മാറ്റുകൂട്ടി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രമുഖ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എം.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.

Metro Australia
maustralia.com.au