‘മലയാളം വാനോളം, ലാൽസലാം’: പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
mohanlal
വാനോളം ലാൽ സലാംPRD
Published on

ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ ശ്രീ. മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന മഹനീയമായ ചടങ്ങ് ഒക്റ്റോബർ നാല് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.

Also Read
‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് സർക്കാരിന്റെ ആദരം ശനിയാഴ്ച
mohanlal

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും.ആദരിക്കൽ ചടങ്ങിനെ തുടർന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘രാഗം മോഹനം’ അരങ്ങേറും. മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും വേദിയിൽ എത്തും. കലാസന്ധ്യയുടെ ഭാഗമായി മോഹൻലാൽ വേദിയിൽ കലാ അവതരണങ്ങൾ നടത്തും

മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും മോഹൻലാൽ നൽകിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കൽ ചടങ്ങെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മോഹൻലാലിനോടുള്ള കേരളത്തിന്റെ സ്നേഹാദരം കൂടിയാണിത്. വലിയ ജനപങ്കാളിത്തം ആണ് ഈ പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥരുടെയും മറ്റ് ചുമതലയുള്ള വകുപ്പുകളുടെയും നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au