തദ്ദേശ സ്ഥാപനങ്ങള്‍ 9,10 തീയതികളിൽ പ്രവര്‍ത്തിക്കും

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള തിയതി ഓഗസ്റ്റ് 12 വരെ നീട്ടി.
Local Bodies to Remain Open on 9th and 10th
തദ്ദേശ സ്ഥാപനങ്ങള്‍ 9,10 തീയതികളിൽ പ്രവര്‍ത്തിക്കും
Published on

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തുടര്‍ന്നുവരുന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9, 10 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കും.

വോട്ടര്‍ പട്ടിക സംബന്ധിച്ച നിരവധി അപേക്ഷകള്‍/ആക്ഷേപങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സമയബന്ധിതമായി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനാണ് തദ്ദേശ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

Read More: തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 12 വരെ പേരുചേര്‍ക്കാം

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള തിയതി ഓഗസ്റ്റ് 12 വരെ നീട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ www.sec.kerala.gov.in ല്‍ സിറ്റിസന്‍ റജിസ്‌ട്രേഷന്‍ നടത്തി പ്രൊഫൈൽ സൃഷ്ടിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയിൽ ഫോട്ടോയും നല്കണം. ഒരു പ്രൊഫൈലിൽ ഒരാൾക്ക് 10 പേരേ വരെ ചേർക്കാനുള്ള അപേക്ഷ നല്കാം, ഇതാണ് രാഷ്ട്രീയ പ്രവർത്തകർ പ്രയോജനപ്പെടുത്തുന്നത്. സമർപ്പിച്ച അപേക്ഷയിൽ ഹിയറിങ് നോട്ടീസ് ലഭിക്കുമ്പോൾ തിരിച്ചറിയൽ രേഖയുമായി ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഹാജരാകണം.

നേരിട്ടു ഹാജരാകാൻ സാധിക്കാത്തവർക്ക് അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കി തുടർന്ന് അപേക്ഷകരുടെ രക്തബന്ധുക്കള്‍ക്ക് ആവശ്യമായ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകാം.

Metro Australia
maustralia.com.au