തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 12 വരെ പേരുചേര്‍ക്കാം

തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള തിയതി നീട്ടി.

Kerala Voter List update extended to August 12
തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള തിയതി നീട്ടിPRD
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള തിയതി നീട്ടി. ഓഗസ്റ്റ് 12 വരെ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഇന്നു വരെയായാണ് സമയപരിധി തീരുമാനിച്ചിരുന്നത്.

പ്രാദേശിക പാർട്ടിൾ ഉൾപ്പെടെയുള്ളവർ വോട്ടർ പട്ടികയിൽ ആളുകളെ ചേർക്കാനുള്ള മത്സരത്തിലാണ്. രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണു ലഭിച്ചത്. എന്നാൽ ഹിയറിങ് നടക്കാത്തതിനാൽ അപേക്ഷകളിൽ മിക്കവയും അംഗീകരിച്ചിട്ടില്ല.

Read More: ഉപരിപഠനം ഓസ്ട്രേലിയയിൽ; ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ എക്സ്പോ

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ www.sec.kerala.gov.in ല്‍ സിറ്റിസന്‍ റജിസ്‌ട്രേഷന്‍ നടത്തി പ്രൊഫൈൽ സൃഷ്ടിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയിൽ ഫോട്ടോയും നല്കണം. ഒരു പ്രൊഫൈലിൽ ഒരാൾക്ക് 10 പേരേ വരെ ചേർക്കാനുള്ള അപേക്ഷ നല്കാം, ഇതാണ് രാഷ്ട്രീയ പ്രവർത്തകർ പ്രയോജനപ്പെടുത്തുന്നത്. സമർപ്പിച്ച അപേക്ഷയിൽ ഹിയറിങ് നോട്ടീസ് ലഭിക്കുമ്പോൾ

തിരിച്ചറിയൽ രേഖയുമായി ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഹാജരാകണം.

നേരിട്ടു ഹാജരാകാൻ സാധിക്കാത്തവർക്ക് അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കി തുടർന്ന് അപേക്ഷകരുടെ രക്തബന്ധുക്കള്‍ക്ക് ആവശ്യമായ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകാം.

Metro Australia
maustralia.com.au