തിരുവനന്തപുരം- മംഗലാപുരം സ്പെഷ്യൽ ട്രെയിൻ: 4 സർവീസുകൾ, സമയം, തിയതി

സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിലെത്താനും മൂന്നു നാലു ദിവസം അവധി ആഘോഷിച്ച് മടങ്ങുവാനും സാധിക്കുന്ന തരത്തിലാണ് റെയിൽവേ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
Thiruvananthapuram-Mangaluru Special Train
തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച ദക്ഷിണ റെയിൽവേ.
Published on

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യത്തിൽ അനുഭവപ്പെടുന്ന യാത്രാ തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ പ്രത്യേക സർവീസ് അനുവദിച്ച ദക്ഷിണ റെയിൽവേ. സ്വാതന്ത്ര്യദിന അവധിക്ക് നാട്ടിലെത്താനും മൂന്നു നാലു ദിവസം അവധി ആഘോഷിച്ച് മടങ്ങുവാനും സാധിക്കുന്ന തരത്തിലാണ് റെയിൽവേ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

മംഗലാപുരം-തിരുവനന്തപുരം സ്പെഷ്യൽ

ഓഗസ്റ്റ് 14, 16 തിയതികളിൽ രാത്രി 11.15 ന് മംഗളൂരു ജംങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06041 പിറ്റേന്ന് രാവിലെ 8.00 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തും.

Read More: സ്വാതന്ത്ര്യ ദിനം:ചെന്നൈ- ചെങ്കോട്ട പ്രത്യേക ട്രെയിൻ, നാട്ടിൽ വരാം

തിരുവനന്തപുരം- മംഗലാപുരംസ്പെഷ്യൽ

ഓഗസ്റ്റ് 15, 17 തിയതികളിൽ വൈകിട്ട് 5.15 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06042 പിറ്റേന്ന് രാവിലെ 6.30 ന് മണിക്ക് മംഗലാപുരം ജംങ്ഷനിൽ എത്തും.

Read Also: മൃഗഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വിദ്യാർത്ഥികൾക്കിടയിൽ പദ്ധതി

കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം,ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംങ്ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് കാസർകോഡ് എന്നിവയാണ് നിർത്തുന്ന സ്റ്റേഷനുകൾ.

2 എസി ടൂ ടയർ കോച്ച് , 2 എസി 3 ടയർ കോച്ച് , 17 സ്ലീപ്പർ ക്ലാസ് കോച്ച്, 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഇതിനുള്ളത്.

Metro Australia
maustralia.com.au