സ്വാതന്ത്ര്യ ദിനം:ചെന്നൈ- ചെങ്കോട്ട പ്രത്യേക ട്രെയിൻ, നാട്ടിൽ വരാം

നേരിട്ട് കേരളത്തിലേക്ക് അല്ലെങ്കിലും കൊല്ലത്തേയ്ക്ക് വരുന്നവർക്ക് പ്രയോജനപ്രദമാകുന്ന സർവീസാണിത്.
Independence Day: Chennai Egmore-Sengottai Special; Train Details
ചെന്നൈ എഗ്മോർ- ചെങ്കോട്ട റൂട്ടിൽ പ്രഖ്യാപിച്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഇരുറൂട്ടുകളിലുമായി ഓരോ സർവീസ് വീതം നടത്തും. ഓ
Published on

കൊല്ലം: സ്വാതന്ത്ര്യ ദിന അവധിയും തുടർന്നു വരുന്ന നീണ്ടവാരാന്ത്യവും വീട്ടിലെത്തി ആഘോഷിക്കുവാൻ കാത്തിരിക്കുകയാണ് മറുനാടൻ മലയാളികൾ. ഈ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരിട്ട് കേരളത്തിലേക്ക് അല്ലെങ്കിലും കൊല്ലത്തേയ്ക്ക് വരുന്നവർക്ക് പ്രയോജനപ്രദമാകുന്ന സർവീസാണിത്.

Read More: ഒരു രാജ്യം മുഴുവൻ ഓസ്ട്രേലിയക്ക്, ആദ്യത്തെ ആസൂത്രിത കുടിയേറ്റം

ചെന്നൈ എഗ്മോർ- ചെങ്കോട്ട റൂട്ടിൽ പ്രഖ്യാരിച്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഇരുറൂട്ടുകളിലുമായി ഓരോ സർവീസ് വീതം നടത്തും. ഓഗസ്റ്റ് 14 വ്യാഴാഴ്ച ട്രെയിൻ നമ്പർ 06089 ചെന്നൈ എഗ്മോർ- ചെങ്കോട്ട സർവീസ് രാത്രി 9.55 ന് എഗ്മോറിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.30 ന് ചെങ്കോട്ട എത്തും.

തിരികെ ചെങ്കോട്ട- ചെന്നൈ എഗ്മോർ റൂട്ടിൽ ട്രെയിൻ നമ്പർ 06090 ഓഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് 7.45 ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.05 ന് ചെന്നൈ എഗ്മോറിൽ എത്തും.

താംബരം, ചെങ്കല്‍പട്ട്, മേൽമറുവത്തൂർ, വില്ലിപുരം, വൃദ്ധാചലം, അരിയലൂര്‍, ശ്രീനഗരം, തിരുച്ചിറപ്പള്ളി, മനപാറ , ഡിണ്ടിഗുൽ, മധുരെ, വിരുദുനഗർ, സത്തൂർ, കോവിൽപ്പട്ടി, തിരുനെൽവേലി, തെങ്കാശി, ചെങ്കോട്ടെ എന്നിവയാണ് സ്റ്റോപ്പുകൾ.

Read Also: റവന്യൂ വകുപ്പിലെ തസ്തിക മാറ്റം, അന്വേഷം ഉത്തരവിട്ട് മന്ത്രി

1 എസി ടൂ ടയർ കോച്ച്, 4 എസി ത്രീ ടയർ കോച്ച്, 12 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 2 ലഗേജം കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

Metro Australia
maustralia.com.au