

തിരുവനന്തപുരം: വർക്കല അരിവാളം ബീച്ചിൽ അഞ്ച് അടിയോളം നീളമുള്ള ഡോൾഫിൻ ചത്ത നിലയിൽ കരയ്ക്കടിഞ്ഞു. തീരത്തടിഞ്ഞ ജീവിയെ കണ്ട് ആദ്യം സ്രാവാണെന്ന് പ്രദേശവാസികൾ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഡോൾഫിനാണെന്ന് വ്യക്തമായത്. വിവരമറിഞ്ഞ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും വട്ടൂർ പഞ്ചായത്ത് അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.