പോലീസ് സ്റ്റേഷൻ എങ്ങനെയുണ്ട്? അനുഭവം ഫോണിലൂടെ പറയാം

ജില്ലാ പൊലീസ് ഓഫിസിൽ പ്രവർത്തിക്കുന്ന പെറ്റീഷൻ സെൽ ആണ് ഇതിന്‍റെ കാര്യങ്ങൾ നോക്കുന്നത്.
Pathanamthitta Police introduces  feedback number for citizens
പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പിന്നീട് പ്രതികരണങ്ങളറിയിക്കാൻ പത്തനംതിട്ടയിൽ ഫോൺ നമ്പർ ലഭ്യമാക്കി. Kerala Police
Published on

പത്തനംതിട്ട: പോലീസ് ഏതെങ്കിലും ആവശ്യങ്ങൾക്കായി വന്ന്പോയാൽ പിന്നീട് എന്തെങ്കിലും പ്രതികരണങ്ങളും അഭിപ്രായങ്ങളും പറയണമെന്ന് തോന്നിൽ എന്തു ചെയ്യും? ഇക്കാര്യങ്ങൾ പറയാൻ രണ്ടാമതൊന്നു കൂടി സ്റ്റേഷനിലേക്ക് പോകുന്ന കാര്യം ആരും ആലോചിക്കുക പോലുമില്ല. എന്നാൽ ഇനി ഇക്കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാം.

Read More: തിരുവനന്തപുരം- മംഗലാപുരം സ്പെഷ്യൽ ട്രെയിൻ: 4 സർവീസുകൾ, സമയം, തിയതി

പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പിന്നീട് പ്രതികരണങ്ങളറിയിക്കാൻ പത്തനംതിട്ടയിൽ ഫോൺ നമ്പർ ലഭ്യമാക്കി. ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് നിർവഹിച്ചു. 9497908554 എന്ന നമ്പറിൽ അഭിപ്രായങ്ങൾ അറിയിക്കാം. നേരിട്ടും വാട്സ്ആപ്പ് വഴിയും.

ഈ നമ്പറിൽ ലഭിക്കുന്ന അന്വേഷണങ്ങളും പ്രതികരണങ്ങളും ജില്ലാ പൊലീസ് ഓഫിസിൽ പ്രവർത്തിക്കുന്ന പെറ്റീഷൻ സെൽ ആണ് ഇതിന്‍റെ കാര്യങ്ങൾ നോക്കുന്നത്.

കൂടാതെ, സ്റ്റേഷനിൽ എത്തുന്നവർക്ക് പരാതികളിൽ എടുത്ത നടപടികളും പൊലീസിൽ നിന്നുള്ള അനുഭവവും മറ്റും അറിയിക്കാനുള്ള ക്യൂ ആർ കോഡ് സംവിധാനവും പത്തനംതിട്ടയിലെ സ്റ്റേഷനുകളിൽ ലഭ്യമാണ്.

Metro Australia
maustralia.com.au