

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. നിലവിൽ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബർ 9-ാം തിയതി വരെ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇനി ടോൾ പുനനനാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും കമ്പനി ഈടാക്കുക. ഇതോടെ ഒരു ഭാഗത്തേയ്ക്കുള്ള യാത്രയ്ക്ക് അഞ്ച് രൂപാ മുതൽ 15 രൂപാ വരെ വർധിക്കും.
പാലിയേക്കര ടോൾ പുതുക്കിയ നിരക്ക്
കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപ തന്നെയാണ്. ഇതിൽ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപ 165 രൂപയാകും.ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആയി ഉയരും.
ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 320 ആയിരുന്നത് 330 ആകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമായി ഉയരും.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530 യും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും