ഓണം; തിരക്കില്ലാതെ നാടുപിടിക്കാം, അധിക ട്രെയിൻ സർവീസുകൾ

ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്ന് അധിക ട്രെയിനുകള് സർവീസ് നടത്തും.
Indian Railway
ഓണത്തിന് വീണ്ടും അധിക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
Published on

ഓണത്തോട് അനുബന്ധിച്ച് വൻ തിരക്കാണ് ട്രെയിനുകളിലും ബസുകളിലും അനുഭവപ്പെടുന്നത്. നാട്ടിലേക്കെത്താനുള്ള തിരക്കിലാണ് എല്ലാവരും. ഈ പ്രതിസന്ധിക്ക് പരിഹാരമായി വീണ്ടും അധിക പ്രത്യേക ട്രെയിന്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ.

എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ്,തിരുവനന്തപുരം നോർത്ത് - ഉധാന (സൂറത്ത്) എക്സ്പ്രസ് സ്പെഷ്യൽ, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് എന്നിവയാണ് പുതിയ പുതിയ സർവീസുകൾ.

Also Read
ഇടുക്കി,ചെറുതോണി ഡാമുകൾ കാണാം, പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു
Indian Railway

കൊട്ടാരക്കര-കൊല്ലം വഴി എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം നോർത്ത് വൺ-വേ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06127 , ഓഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ന് എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

ആരക്കോണം ജംക്‌ഷൻ, കാട്പാടി ജംക്‌ഷൻ, ജോലാർപേട്ട ജംക്‌ഷൻ, സേലം ജംക്‌ഷൻ, നാമക്കൽ, കരൂർ ജംക്‌ഷൻ, ഡിണ്ടിഗൽ ജംക്‌ഷൻ, മധുര ജംക്‌ഷൻ, വിരുദുനഗർ ജംക്‌ഷൻ, ശിവകാശി, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി ജംക്‌ഷൻ, ചെങ്കോട്ടൈ, പുനലൂർ, ആവുണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ജംങ്ഷന‍് എന്നിങ്ങനെയാണ് നിർത്തുന്ന സ്റ്റേഷനുകൾ.

Also Read
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് 20 കോച്ചിലേക്ക്
Indian Railway

തിരുവനന്തപുരം നോർത്ത് - ഉദ്‌ന (സൂറത്ത്) കോട്ടയം വഴിയുള്ള വൺവേ എക്സ്പ്രസ് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉദ്‌ന (സൂറത്ത്) കോട്ടയം വഴിയുള്ള വൺവേ എക്സ്പ്രസ് സ്പെഷ്യൽ സെപ്റ്റംബർ 1 തിങ്കളാഴ്ച 09:30 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 23:45 മണിക്ക് ഉദ്‌ന ജംഗ്ഷനിൽ എത്തിച്ചേരും.

കൊല്ലം ജംഗ്ഷൻ – 10:32,ശാസ്താംകോട്ട – 10:52,കായംകുളം ജംഗ്ഷൻ – 11:20,മാവേലിക്കര – 11:31,ചെങ്ങന്നൂർ – 11:44, തിരുവല്ല – 11:55,ചങ്ങനാശ്ശേരി – 12:05, കോട്ടയം – 12:24,എറണാകുളം ടൗൺ – 13:35,ആലുവ – 14:03, തൃശൂർ – 15:00 എന്നിങ്ങനെയാണ് സ്റ്റേഷനിൽ എത്തിച്ചേരുന്ന സമയം.

ഷൊർണൂർ ജംങ്ഷൻ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, ബൈന്ദൂർ, ഹൊന്നാവർ, കാർവാർ, മഡ്ഗാവ്, തിവിം, കനകവ്ലി, രത്നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ ജംഗ്ഷൻ, വസായ് റോഡ്, വാപി, വൽസാദ്, ബിലിമോറ, ബർദോളി എന്നിങ്ങനെയാണ് ട്രെയിൻ നിർത്തുന്ന മറ്റ് സ്റ്റോപ്പുകള്‌.

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം നോർത്ത് വൺവേ എക്സ്പ്രസ് ആലപ്പുഴ വഴി

ട്രെയിൻ നമ്പർ 06010 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം നോർത്ത് വൺവേ എക്സ്പ്രസ് ആലപ്പുഴ വഴി സെപ്‌റ്റംബർ 2 ചൊവ്വാഴ്‌ച 19:30 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 8:00 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

സ്റ്റോപ്പേജ്: മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തബർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, തൃശൂർ ആലുവ,ചേർത്തല , ആലപ്പുഴ, അമ്പലപ്പുഴ, കരുനാഗപ്പള്ളി, ശാസ്താംകോട്ട , കൊല്ലം ജംഗ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

Related Stories

No stories found.
Metro Australia
maustralia.com.au