ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ കോട്ടയം കൊല്ലപ്പള്ളി സ്വദേശി ജോർജ് തോമസ് നിര്യാതനായി

ജോർജ് തോമസ് ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ജോർജ് തോമസ് ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്/ Manorama Online
Published on: 

സിഡ്നി: മകളെയും കുടുംബത്തെയും സന്ദർശിക്കാൻ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ഓറഞ്ചിൽ (Orange, NSW) എത്തിയ കോട്ടയം കൊല്ലപ്പള്ളി അന്തീനാട് സ്വദേശി ഓമ്പിള്ളിൽ (വടക്കൻ) ജോർജ് തോമസ് (69) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

മകൾ ആൻ മരിയയുടെ വസതിയിൽ വെച്ച് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് ജോർജ് തോമസും ഭാര്യ വത്സമ്മയും മകളെ കാണാനായി ഓസ്ട്രേലിയയിൽ എത്തിയത്.

മരുമകൻ: ടോം തോമസ്. സംസ്കാരം പിന്നീട് ഓസ്ട്രേലിയയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Metro Australia
maustralia.com.au