തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന് , കൃത്യമായ ഫലം അറിയുവാൻ ട്രെൻഡ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്‌സൈറ്റിൽ നിന്നറിയാം
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയുവാൻ ട്രെൻഡ്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയുവാൻ ട്രെൻഡ്PRD
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്‌സൈറ്റിൽ നിന്നും തത്സമയം അറിയാം.

https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തിരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.

Also Read
ഹൊബാർട്ട് വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയുവാൻ ട്രെൻഡ്

ഓരോ ബൂത്തിലെയും സ്ഥാനാർത്ഥികളുടെ വോട്ടു നില അപ്പപ്പോൾ തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസിലാക്കാം. മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au