മഴക്കെടുതിയിൽ മരണം 27 ആയി; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച് അലർട്ട്

കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്
kerala rain alert
10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Published on

കോട്ടയം: സംസ്ഥാനത്ത് തീവ്രമഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മഴക്കെടുതിയെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി) കേരള സർവകലാശാല മാറ്റിവെച്ചു.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. 4 പേരെ കാണാതായിട്ടുണ്ട്. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ് (5 മരണം). നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റിപ്പാർപ്പിച്ചു. പ്രകൃതിക്ഷോഭത്തിൽ 52 വീടുകൾ പൂർണ്ണമായും 555 വീടുകൾ ഭാഗികമായും തകർന്നു. അപകടസാധ്യതയുള്ള മേഖലകളിലും മലയോര പ്രദേശങ്ങളിലും വനമേഖലകളിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au