സംസ്ഥാനത്ത് താപനില ഉയരുന്നു; സൂര്യാഘാത മുന്നറിയിപ്പ്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
ക്വീൻസ്‌ലൻഡിൽ താപനില ഉയരുന്നു
ക്വീൻസ്‌ലൻഡിൽ താപനില ഉയരുന്നു, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണമെന്നും ഒആർഎസ് (ORS), സംഭാരം എന്നിവ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർക്ക് പ്രത്യേക പരിചരണം നൽകണം. തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും കുടിവെള്ളവും തണലും ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടിത്തങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും അസ്വസ്ഥത തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അതോറിറ്റി വ്യക്തമാക്കി.

Metro Australia
maustralia.com.au