തൃക്കരിപ്പൂർ നടക്കാവിൽ അത്യാധുനിക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം

കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചത്
 kasargod multipurpose stadium
കായിക ഉച്ചകോടിയിലൂടെ 5050 കോടിയുടെ നിക്ഷേപം കണ്ടെത്തി സ്പോർട്സ് ഇക്കണോമി രൂപീകരിക്കാൻ സാധിച്ചു. PRD
Published on

എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തി കായിക നയം അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്ത് കമ്മ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃക്കരിപ്പൂർ നടക്കാവിൽ ജില്ലാ മൾട്ടിപർപ്പസ് സ്റ്റേഡിയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന ലക്ഷ്യത്തിനപ്പുറം ഓരോ വാർഡുകളിലും കളിക്കളങ്ങൾ എന്ന ആശയവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.

നമ്മുടെ നാട്ടിൽ വിവിധങ്ങളായ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും കായിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് ശക്തമായ ഒരു കായിക സംസ്കാരം ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതത്തിൽ നല്ലൊരു ശതമാനം കായിക മേഖലയ്ക്കായി മാറ്റിവെച്ചത് അതുകൊണ്ടാണ്. കമ്മ്യൂണിറ്റി സ്പോർട്സ് എന്ന ആശയം കൂടുതൽ വ്യാപിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു
 kasargod multipurpose stadium

വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. എന്നാൽ കോളേജ് കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ കായിക മേഖലയിൽ സജീവമാകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. തൊഴിലിടങ്ങളിലേക്ക് കടക്കുന്നവർ ദിവസത്തിൽ അരമണിക്കൂറെങ്കിലും ലഘു വ്യായാമങ്ങൾക്കായി കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ നാട്ടിലെമുഴുവൻ ആളുകൾക്കും ചെറു വ്യായാമങ്ങൾ ചെയ്യുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിലുള്ള കളിക്കളങ്ങൾ നാടിൻറെ പൊതുവായ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. കായിക ഉച്ചകോടിയിലൂടെ 5050 കോടിയുടെ നിക്ഷേപം കണ്ടെത്തി സ്പോർട്സ് ഇക്കണോമി രൂപീകരിക്കാൻ സാധിച്ചു.

കാസർകോടിന്റെ കായിക മുന്നേറ്റത്തിനും രാജ്യവും ലോകവും ഒറ്റുനോക്കുന്ന മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ഈ ആധുനിക സ്റ്റേഡിയം ഉപകരിക്കും. വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്. കായിക വകുപ്പ് എം.പി ഫണ്ട് എം.എൽ.എ ഫണ്ട് പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് തുടങ്ങിയ നാടിൻറെ പൊതുവായ ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു.

കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് വായനശാലകളും ക്ലബ്ബുകളും മികച്ച സംഭാവനകൾ നൽകിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au