നഗരസഭയ്ക്ക് പാട്ടത്തിനു നല്കിയ ഭൂമിയിൽ കയ്യേറ്റം, ഭൂമിയളക്കും

കാസർകോഡ് നഗരസഭ താളിപ്പടുപ്പ് മൈതാനം പാട്ടത്തിനെടുത്തതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റം നടന്നതെന്നാണ് ആരോപണം

Encroachment on land leased to the Kasaragod municipality
Encroachment on land leased to the Kasaragod municipality
Published on

കാസർകോഡ്: കാസർകോഡ് നഗരസഭ പാട്ടത്തിനെടുത്ത ഭൂമിയിൽ കയ്യേറ്റമെന്ന് ആരോപണം. കാസർകോഡ് നഗരസഭ താളിപ്പടുപ്പ് മൈതാനം പാട്ടത്തിനെടുത്തതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റം നടന്നതെന്നാണ് ആരോപണം. സ്ഥലം അനധികൃതമായി കയ്യേറിയ ആരോപണം പരിശോധിക്കാൻ ഭൂമി അളന്നു തിട്ടപ്പെടുത്താൻ ജില്ലാ വികസന സമിതിയ യോഗം നിർദ്ദേശിച്ചു. കാസർകോഡ് തഹസിൽദാർക്കാണ് ഇതുസംബന്ധിച്ച ചുമതല നല്കിയിരിക്കുന്നത്.

Read More: ചിത്താരിപ്പുഴയിൽ ബണ്ട് നിർമ്മാണം പൂർത്തിയായി

നേരത്തെ, റവന്യൂ വകുപ്പിനോട് കാസർകോഡ് നഗരസഭയ്ക്ക് ഭൂമി വിട്ടുനല്കുവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാട്ടത്തിനാണ് നല്കിയത്. മൈതാനം നിർമ്മിക്കുവാൻ ആയിരുന്നു ഭൂമി ആവശ്യപ്പെട്ടത്. എന്നാൽ പാട്ടത്തിന് ലഭിച്ച ഭൂമിയിൽ അധികൃതർ യാതൊരു പ്രവർത്തികളും നടത്തിയില്ലെന്നാണ് ആരോപണം. ഇപ്പോൾ ഇവിടെ റോഡ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉകരണങ്ങളും മറ്റു സാധനങ്ങളുമാണ് ഇവിടെയുള്ളത്.

അതേസമയം, ഭൂമി അളന്നു തിട്ടപ്പെടുത്തി ചുറ്റുമതിൽ ഉൾപ്പെടെയുള്ളവ പണിയുവാനാണ് നഗരസങാ അധികൃതരുടെ ആലോചന.

റെയിൽവേ പോലീസ് ജാഗ്രത പാലിക്കണം

ജില്ലാ വികസന സമിതി യോഗത്തിൽ റെയിൽവേ പോലീസ് ജാഗ്രത പാലിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു. കാസർകോഡ് നിന്നും മംഗളുരുവിലേക്കുള്ള ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികകൾക്കിടയിലെ സംഘർഷവും റാഗിംങും കണക്കിലെടുത്താണ് പ്രമേയം. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസിന് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുമെന്ന് കാസർകോഡ് ജില്ലാ കലക്ടർ ഇ. ഇമ്പശേഖർ അറിയിച്ചു.

Metro Australia
maustralia.com.au