ചിത്താരിപ്പുഴയിൽ ബണ്ട് നിർമ്മാണം പൂർത്തിയായി

മീനിറക്കുകേന്ദ്രം സംരക്ഷിക്കാൻ ചിത്താരിപ്പുഴയിൽ ബണ്ട് നിർമ്മാണം പൂർത്തിയായി
coastal-erosion-project-
coastal-erosion-project-
Published on

കാസർകോഡ്: കാഞ്ഞങ്ങാട് ചിത്താരിപ്പുഴയിൽ ബണ്ട് നിർമ്മാണം പൂർത്തിയായി. കടലേറ്റത്തെത്തുടർന്ന് അപകട സ്ഥിതിയിലായ മീനിറക്കുകേന്ദ്രത്തെ സംരക്ഷിക്കാനായാണ് ജംബോ ബാഗ് ഉപയോഗിച്ച് ബണ്ട് നിർമ്മിച്ചത്. വലിയ ബാഗിൽ മണൽ നിറച്ച് മണ്ണുമാന്തിയുട സഹായത്തോടെ പുഴയിൽ ഇറക്കിയാണ്. 100 മീറ്റർ വീതിയിലും 5 മീറ്റർ ആഴത്തിലും ബണ്ട് പണിതത്.

Read More: ദേശീയപാതയിലെ പാറയും മണ്ണും, ഇരച്ചിൽപാറയിൽ നാട്ടുകാർ പ്രതിഷേധത്തിൽ

ബണ്ട് പണി പൂർത്തിയാക്കി പുഴയ്ക്ക് മുകളിൽ അഴിമുഖം തുറന്ന് പുഴയെ കടലിൽ എത്തിക്കുന്ന വിധത്തിലാണ് പ്ലാൻ ചെയ്തതെങ്കിലും ബണ്ട് നിർമിച്ചതിന് മുകളിലായി അഴിമുഖം തുറക്കാത്തതിനാൽ പുഴ ബണ്ടിന് സമീപത്തുകൂടി തന്നെ മറ്റൊരു ദിശയിലൂടെ ഒഴുകുവാന്‌ തുടങ്ങി. മീനിറക്കു കേന്ദ്രത്തിനു സമീപത്തുകൂടിയാണ് പുഴ ഒഴുകുവാൻ തുടങ്ങിയത്. പഴയ വഴിയിലൂടെ തന്നെ പുഴയൊഴുകി തുടങ്ങിയതും കടലേറ്റവും മീനിറക്കുകേന്ദ്രത്തെ അപകടാവസ്ഥയിലാക്കി.

ജിയോ ട്യൂബ് ഉപയോഗിച്ച് ബണ്ട് നിർമ്മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പുഴയുടെ ആഴം കൂടിയതിനാൽ അത് സാധ്യമാകാതെ വന്നതോടെയാണ് ജംബോ ബാഗ് രീതിയിലേക്ക് കടന്നത്. ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളേയപേക്ഷിച്ച് കടലേറ്റവും അധികമായിരുന്നു. 500 മീറ്ററിലധികം കടൽഭിത്തിയാണ് ഇത്തവണത്തെ കടലേറ്റത്തിൽ പൂർണ്ണമായും തകർന്നത്. ഇത് കൂടാതെ, മീനിറക്കുകേന്ദ്രത്തിലേക്കുള്ള റോഡും തെങ്ങുകളും നശിച്ചിരുന്നു

Metro Australia
maustralia.com.au