

കൊച്ചി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഇനി തനി കേരളീയ പാരമ്പര്യ കാഴ്ചകൾ ആസ്വദിക്കാം, നവീകരിച്ചി കലാങ്കണം കഴിഞ്ഞ ദിവസം ഇവിടെ ഉദ്ഘാടനം നടത്തി. ക്ഷേത്രമാതൃകയിലുള്ള കലാങ്കണം ആഭ്യന്തര ടെർമിനലിൽ ബോർഡിങ് ഗേറ്റ് 7ന്റെ പരിസരത്താണ് ഉള്ളത്. പ്രത്യേകിച്ച് ഉപയോഗമൊന്നും ഇല്ലാതെ കിടന്നിരുന്ന ഈ സ്ഥലം കലാങ്കണത്തിന്ഡറെ വരവോടെ യാത്രക്കാരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
പാരമ്പര്യ കലാരൂപങ്ങളായ കഥകളി, ചാക്യാർക്കൂത്ത്, നങ്ങ്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം തുടങ്ങിയവയുടെ രൂപങ്ങളാണ് ഇവിടെയുള്ളത്. കാഴ്ചയുടെ കൗതുകത്തോടൊപ്പം ഇവിടെ വന്ന് ഫോട്ടോ എടുക്കുവാനും യാത്രക്കാർ താല്പര്യപ്പെടുന്നു, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.