ദേശീയപാതയിലെ പാറയും മണ്ണും, ഇരച്ചിൽപാറയിൽ നാട്ടുകാർ പ്രതിഷേധത്തിൽ

ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ഇരച്ചിൽപാറയിൽ മലയിടിച്ചിൽ മൂലം റോഡിലെത്തിയ മറ്റും പാറകളും നീക്കം ചെയ്യാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ.
Kochi-Dhanushkodi National Highway Landslide debris Near Devikulam
Kochi-Dhanushkodi National Highway Landslide debris Near Devikulam- Old Photo
Published on

കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ഇരച്ചിൽപാറയിൽ മലയിടിച്ചിൽ മൂലം റോഡിലെത്തിയ മറ്റും പാറകളും നീക്കം ചെയ്യാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 ന് ഇരച്ചിൽപാറയിലെ ഗവ എൽപി സ്കൂളിന് മുകളിലിൽ നിന്നാണ് മല റോഡിലേക്ക് ഇടിഞ്ഞു വീണത്. സ്കൂളിമ് മുകളിലെ വനഭൂമിയിൽ വിണ്ടുകീറിയ പാറയാണ് റോഡിലേക്ക് പതിച്ചത്.

Read More: വയനാട് പോകാം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ചു

ഇത് നീക്കം ചെയ്യാത്തതിനെ തുടർന്ന് പ്രദേശവാസികളുടെ ജീവന് ഭീഷണിയായിരിക്കുകയാണ് റോഡിലെ പാറയും മണ്ണും. ദേശീയപാതയുടെ താഴെ 25 ൽ അധികം കുടുംബങ്ങളാണ് വസിക്കുന്നത്. രണ്ടു മാസം മുൻപ് വനംവകുപ്പ് മലയുടെ മുകളില്‍ അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങൾ വെട്ടുവാനും റോഡിലേക്ക് ഇടിഞ്ഞു കിടക്കുന്ന മണ്ണും പാറകളും നീക്കം ചെയ്യുവാനും അനുമതി നല്കിയിരുന്നു. തുടർന്ന് ജൂലൈ ആദ്യവാരത്തിൽ മണ്ണ് നീക്കം ആരംഭിച്ചെങ്കിലും തുടർന്നില്ല. രണ്ട് ദിവസത്തിനു ശേഷം കറാറുകാരന് മടങ്ങിയതോടെ സ്ഥിതി വീണ്ടും കഷ്ടത്തിലായി

Read More: ഓണം: ബെംഗളൂരുവിൽ നിന്ന് വരാം, പ്രത്യേക സർവീസുമായി കെഎസ്ആർടിസി

തുടർന്നുണ്ടായ മഴയിൽ മണ്ണും പാറയും റോഡിനു നടുവിലേക്ക് ഒഴുകിയെത്തിയതോടെ യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം ഇരട്ടിയായി. കൂടാതെ. മഴ തുടർന്നാൽ ഈ പാറകളും മണ്ണും വീടിനു മുകളിലേക്ക് പതിക്കുമെന്ന ഭീതിയും ഇവർക്കുണ്ട്. മഴ കുറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നു പാറകളും മറ്റും നീക്കം ചെയ്യാതിരുന്നാൽ പ്രതിഷേധ നടപടികളിലേക്ക് കടക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

Metro Australia
maustralia.com.au