വയനാട് പോകാം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിൻവലിച്ചു

വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ചു
Wayanad tourism
Wayanad tourism restrictions lifted due to reduced rainfall
Published on

മഴക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് വയനാട്. വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ, ട്രെക്കിങ് സ്ഥലങ്ങൾ, റിസോര്‍ട്ടുകൾ എന്നിങ്ങനെ കാണാനും അറിയുവാനുംതാമസിക്കുവാനും ഒക്കെ പറ്റിയ നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. ഇപ്പോഴിതാ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരിക്കുകയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. കനത്ത മഴയെ തുടർന്നായിരുന്നു നേരത്തെ സന്ദർശകരുടെ പ്രവേശനം വിലക്കിയത്.

Read More: ഓണം: ബെംഗളൂരുവിൽ നിന്ന് വരാം, പ്രത്യേക സർവീസുമായി കെഎസ്ആർടിസി

എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും മാനന്തവാടി താലൂക്ക് പരിധിയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിച്ചത്. എന്നാൽ വെള്ളച്ചാട്ടങ്ങൾ കാണുന്നതിന് മാത്രമാണ് അനുമതി നല്കിയിട്ടുള്ളെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം, കുറുവ ദ്വീപ്, ക്വാറികൾ, യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

മഴയാത്രകളിലെ പ്രിയപ്പെട്ട വയനാട്

മഴ മാത്രമല്ല, ഏതു സീസണിലും വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് വയനാട്. കേരളത്തിൽ നിന്നു മാത്രമല്ല, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് എത്തുന്നു.

താമരശേരി ചുരം കയറിയെത്തുന്ന വ്യൂ പോയിന്റ് മുതൽ എൻ ഊര് പൈതൃക ഗ്രാമം, പൂക്കോട്, വൈത്തിരി, കർലാട് തടാകം, ബാണാസുര സാഗർ ഡാം, കുറുമ്പാലകോട്ട മല, പഴശി കുടീരം, മാനന്തവാടി, മുനീശ്വരൻ മല തലപ്പുഴ, തോൽപ്പെട്ടി വന്യജീവി സങ്കേതം, തിരുനെല്ലി ക്ഷേത്രം, കുറുവ ദ്വീപ്, പഴശി പാർക്ക്, മുത്തങ്ങ വന്യജീവി സങ്കേതം, എടക്കൽ ഗുഹ, ചീങ്ങേരി മല, കാരാപ്പുഴ ഡാം, കാന്തൻപാറ വെള്ളച്ചാട്ടം, 900 കണ്ടി, ചെമ്പ്ര മല തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ.

Metro Australia
maustralia.com.au