
ഇടുക്കി: അതിതീവ്ര മഴയെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് ബുധനാഴ്ച അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്ത സാധ്യതയുളള മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും നിര്ത്തിവെച്ചു.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിംഗും മറ്റെല്ലാത്തരം സാഹസിക വിനോദങ്ങളും റെഡ് അലെര്‍ട്ട് പിന്‍വലിക്കുന്നതുവരെ നിര്‍ത്തിവെക്കണം. റെഡ് അലെര്‍ട്ട് പിന്‍വലിക്കുന്നതു വരെ മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള യാത്ര നിരോധിച്ചു. കൂടാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെയുള്ള എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും ജില്ലാ കളക്ടര്‍ നിരോധിച്ചു.