രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം

ബി വണ്‍ കോച്ചിലും പിന്നിലെ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലും തീപിടിച്ചു.
രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം
പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം.(Photo: X)
Published on

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. രാജസ്ഥാന് സമീപം കോട്ടയില്‍ വച്ചാണ് അപകടമുണ്ടായത്. ബി വണ്‍ കോച്ചിലും പിന്നിലെ എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലും തീപിടിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബോഗിയും എഞ്ചിനും തമ്മില്‍ വേര്‍പെടുത്തിയിട്ടുണ്ട്. നിരവധി മലയാളിയാത്രക്കാരും ട്രെയിനിലുണ്ടായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലേക്ക് എത്തേണ്ട ട്രെയിനായിരുന്നു. നിലവില്‍ ട്രെയിന്‍ കോട്ടക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.

Metro Australia
maustralia.com.au