കൊച്ചി നഗരത്തിന് പുതിയ ഉല്ലാസകേന്ദ്രം; ആധുനിക സൗകര്യങ്ങളോടെ കസ്തൂർബ നഗർ പാർക്ക് തുറന്നു

ടി.ജെ. വിനോദ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 55 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്.
കസ്തൂർബ നഗർ പാർക്ക് ഹൈബി ഈഡൻ എം.പി. നാടിന് സമർപ്പിച്ചു.
കസ്തൂർബ നഗർ പാർക്ക് ഹൈബി ഈഡൻ എം.പി. നാടിന് സമർപ്പിച്ചു. ടി Dewang Gupta/unsplash
Published on

കൊച്ചി നഗരവാസികൾക്ക് വ്യായാമത്തിനും ഉല്ലാസത്തിനുമായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കസ്തൂർബ നഗർ പാർക്ക് ഹൈബി ഈഡൻ എം.പി. നാടിന് സമർപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 55 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്.

ഓപ്പൺ ജിം, കുട്ടികൾക്കുള്ള കളിസ്ഥലം, ബാഡ്മിൻ്റൺ കോർട്ട്, സൗജന്യ വൈഫൈ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കോവിഡിന് ശേഷം നഗരങ്ങളിൽ ഓപ്പൺ സ്പേസുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്നും, വലിയ പണം മുടക്കാതെ സാധാരണക്കാർക്ക് വ്യായാമം ചെയ്യാനും ഉല്ലസിക്കാനും ഇത്തരം ഇടങ്ങൾ അനിവാര്യമാണെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

പൊതു ഇടങ്ങൾ കുറഞ്ഞുവരുന്ന കൊച്ചി നഗരത്തിൽ, പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഒത്തുചേരാനും വിശ്രമിക്കാനും ഇത്തരം പാർക്കുകൾ അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷനായി പങ്കെടുത്തു കൊണ്ട് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു.

Also Read
ജിം ജെഫറീസ് ഓസ്‌ട്രേലിയൻ പര്യടനം പ്രഖ്യാപിച്ചു; ജൂലൈ മുതൽ വിവിധ നഗരങ്ങളിൽ ചിരിവിരുന്ന്
കസ്തൂർബ നഗർ പാർക്ക് ഹൈബി ഈഡൻ എം.പി. നാടിന് സമർപ്പിച്ചു.

അത്യന്താധുനിക സൗകര്യങ്ങളാണ് പൊതുജനങ്ങൾക്കായി പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ബാഡ്മിൻ്റൺ കോർട്ട്, ഓപ്പൺ ജിം, ജോഗിങ് ട്രാക്ക്, വാക്കിംഗ് ട്രാക്ക് എന്നിവയ്ക്ക് പുറമെ വിനോദത്തിനായി എഫ്.എം റേഡിയോ സംവിധാനവും ഇവിടെയുണ്ട്. സന്ദർശകർക്കായി സൗജന്യ വൈഫൈ സൗകര്യവും ലഭ്യമാണ്. കൂടാതെ, സ്പീക്കറുകളുടെ സഹായമില്ലാതെ തന്നെ ബ്ലൂടൂത്ത് വഴി പ്രവർത്തിപ്പിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ ചടങ്ങിൽ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആന്റണി പൈനുതറ, ഡിവിഷൻ കൗൺസിലർമാരായ കെ എക്സ് ഫ്രാൻസിസ്, കെ എസ് അഭിഷേക്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
Metro Australia
maustralia.com.au