CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം

ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം.
CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം
Published on

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല. ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.

Metro Australia
maustralia.com.au