ജനങ്ങൾ ഏറ്റെടുത്ത് 'ജനകീയം മുഖ്യമന്ത്രി എന്നോടൊപ്പം' ; ലഭിച്ചത് 4,369 കോളുകൾ

ഇതിൽ 2,940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകളാണ്.
Chat With CM
'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്‍റർPRD Image
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരംഭിച്ച 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM WITH ME) സിറ്റിസൺ കണക്ട് സെന്ററിന്റെ പ്രവർത്തനം ഏറ്റെടുത്തു ജനങ്ങള്‍. സെന്‍റർ പ്രവർത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ മാത്രം ലഭിച്ചത് 4,369 കോളുകളാണ് . 30 ന് പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ മാത്രം 3,007 കോളുകളാണ് വന്നത്. ഇതിൽ 2,940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകളാണ്.

Also Read
രണ്ടു വർഷത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ മുഴുവന്‍ ആളുകളിലേക്കും
Chat With CM

തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ കാളുകൾ ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരവധി പേർ ബന്ധപ്പെട്ടത്. കൂടാതെ, 'മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ?' വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ?എന്ന സംശയങ്ങളും ഉണ്ടായി.

Also Read
സമഗ്രമായ ഇഎസ്ജി നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
Chat With CM

പരാതികൾക്ക് അതിവേഗം പരിഹാരം കാണാനുള്ള സർക്കാർ സംവിധാനമാണ് 'CM WITH ME' എന്നും, അടിയന്തര വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ ഉടനടി ഇടപെടുന്നുണ്ടെന്നും കോൾ സെന്റർ ജീവനക്കാർ ജനങ്ങളെ അറിയിച്ചു. മലയാളത്തിലാണ് കൂടുതൽ കോളുകൾ ലഭിച്ചതെങ്കിലും ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും അന്വേഷണങ്ങൾ എത്തി. ജനകീയ വിഷയങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയസംരംഭം, അതിന്റെ ആദ്യ ദിനം തന്നെ വലിയ വിജയമാണ് നേടിയത്. എല്ലാ അന്വേഷണങ്ങൾക്കും മറുപടി നൽകാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au