32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-അടൂർ കൂട്ടുകെട്ട് വീണ്ടും; 'പദയാത്ര' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
'പദയാത്ര' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
'പദയാത്ര' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
Published on

കൊച്ചി: മലയാള സിനിമയിലെ വിഖ്യാത കൂട്ടുകെട്ടായ അടൂർ ഗോപാലകൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും 32 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'പദയാത്ര'യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മതിലുകൾ, അനന്തരം, വിധേയൻ എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം ഇരുവരും കൈകോർക്കുന്ന നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ആദിവാസി മേഖലയിൽ സേവനം ചെയ്യുന്ന ഒരു ഡോക്ടറുടെ തീവ്രമായ ജീവിത പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, ജഗദീഷ്, മധുപാൽ, അലൻസിയർ, പ്രൊഫ. അലിയാർ, പി. ശ്രീകുമാർ, സീനത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷെഹനാദ് ജലാൽ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

Metro Australia
maustralia.com.au