

പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ ജീവനക്കാരുടെ അഭാവം ഇൻഡിഗോയില്‍ സൃഷ്ടിച്ചത് വൻ പ്രതിസന്ധി സൃഷ്ടിച്ചു. രാജ്യത്തുടനീളം ഇരുന്നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ, ചൊവ്വാഴ്ച മാത്രം നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പല പ്രധാനപ്പെടട് വിമാനത്താവളങ്ങളിലും തിരക്കും വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നുള്ള പ്രശ്നങ്ങളും നേരിടുന്നുണ്ട്. ക്യാബിന്‍ ക്രൂ ലഭ്യമല്ലാത്തതിനാലാണ് പല വിമാനങ്ങളും റദ്ദാക്കുന്നത്,
പുതുതായി കൊണ്ടുവന്ന ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ അനുസരിച്ച് ഒരു ക്രൂ അംഗം ജോലി ചെയ്യേണ്ട മണിക്കൂറുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒരു ദിവസം എട്ട് മണിക്കൂർ, ആഴ്ചയിൽ 35 മണിക്കൂർ, മാസത്തിൽ 125 മണിക്കൂർ, വർഷത്തിൽ 1000 മണിക്കൂർ എന്നിങ്ങനെയാണ് പറക്കൽ പരിമിതപ്പെടുത്തുന്നത്. ഇതോടെ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ആവശ്യമായ വിശ്രമം ലഭിക്കുമെന്നും സുരക്ഷയെ ബാധിക്കുന്ന ക്ഷീണം മാറ്റാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ഇൻഡിോ ക്ഷമ ചോദിച്ചു . വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് https://www.goindigo.in/check-flight-status.htmlൽ പരിശോധിക്കാനും ഇൻഡിഗോ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.