ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്, എട്ടുമണിയോടെ ഫലപ്രഖ്യാപനം

രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദിയാണ് റിട്ടേണിങ് ഓഫീസർ.
parliament india
പാർലമെന്‍റ് മന്ദിരം PIB india/x
Published on

ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ഫലപ്രഖ്യാപനം നടത്തും. രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങി രാത്രി എട്ടു മണിയോടെ ഫലപ്രഖ്യാപനം നടത്തും. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.

Also Read
നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു
parliament india

ഒഴിവുള്ള ആറ് സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ ആകെ 781 വോട്ടുകള്‍. ആണുള്ളത്. ഇതിൽ ജയിക്കാനായി വേണ്ടത് 391 വോട്ടുകളാണ്. എന്‍ ഡി എക്ക് 423 പേരുടെ പിന്തുണയുള്ളതിനൊപ്പം വൈ.എസ്.ആര്‍.പിയും പിന്തുണ പ്രഖ്യാപിച്ചതോടെ 434 വോട്ടുകളുണ്ട്. ഇന്ത്യ സഖ്യത്തിന് എഎപിയുടെയും തൃണമൂലിന്റെയും പിന്തുണ ചേർന്നാലും 322 വോട്ടുകൾ മാത്രമാണ് വരിക.

അതേസമയം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ബി ജെ ഡിക്ക് ഏഴു സീറ്റുകളും ബി ആര്‍ എസിന് നാല് സീറ്റുകളുമാണുള്ളത്,

Related Stories

No stories found.
Metro Australia
maustralia.com.au