
കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് നേപ്പാൾ സർക്കാർ സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിക്കാനുള്ള മുൻ തീരുമാനം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. നിരോധനത്തെത്തുടർന്ന നടന്ന യുവജന പ്രക്ഷോഭത്തിൽ , 19 പേർ മരിക്കുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അടിയന്തര ക്യാബിനറ്റ് യോഗം ചേര്ന്ന് നിരോധനം നീക്കുന്നുവെന്ന് പൃഥ്വി ശുഭ ഗുരുങ് അറിയിച്ചുത്.
"ജെൻ-ഇസഡിന്റെ ആവശ്യം പരിഗണിച്ച് സോഷ്യൽ മീഡിയ തുറക്കാൻ സർക്കാർ ഇതിനകം തീരുമാനിച്ചു," അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. എന്നിരുന്നാലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അടച്ചുപൂട്ടാനുള്ള മുൻ തീരുമാനത്തിൽ സർക്കാർ ഖേദിക്കുന്നില്ലെന്നും ശ്രീ ഗുരുങ് പറഞ്ഞു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭ ഒരു അന്വേഷണ സമിതിയും രൂപീകരിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച, ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ 26 പ്ലാറ്റ്‌ഫോമുകൾ പുതിയ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യാത്തതിനാൽ നിരോധിച്ചതോടെയാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.