മുംബൈയിൽ കാമ്പസ് തുറന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ; അടുത്ത മാസം ചെന്നൈയിലും

ഓസ്‌ട്രേലിയയിലെ പ്രധാന കാമ്പസിലെ അതേ അക്കാദമിക് നിലവാരവും ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ സേവനവും ഇന്ത്യൻ കാമ്പസുകളിലും ഉറപ്പാക്കുമെന്ന് സർവകലാശാലാ വൈസ് ചാൻസലർ
Chief Minister Devendra Fadnavis and Western Australia Premier Roger Cook
Chief Minister Devendra Fadnavis and Western Australia Premier Roger CookPics/Satej Shinde- Mid-day.com
Published on

മുംബൈ: ഓസ്‌ട്രേലിയയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ (UWA) തങ്ങളുടെ ആദ്യ ഇന്ത്യൻ കാമ്പസ് മുംബൈയിലെ അന്ധേരി ഈസ്റ്റിൽ ആരംഭിച്ചു. മരോളിലെ എയർപോർട്ട് റോഡിൽ സജ്ജമാക്കിയ പുതിയ കാമ്പസിൽ ഈ മാസം തന്നെ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് പഠനം തുടങ്ങും. ഇന്ത്യയിൽ കാമ്പസ് സ്ഥാപിക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ ‘ഗ്രൂപ്പ് ഓഫ് എയ്റ്റ്’ (Go8) സർവകലാശാലയാണ് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ.

മുംബൈ കാമ്പസിന് പിന്നാലെ അടുത്ത മാസം ചെന്നൈയിലും കാമ്പസ് പ്രവർത്തനം ആരംഭിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ അധികൃതർ അറിയിച്ചു. ഓസ്‌ട്രേലിയയിലെ പ്രധാന കാമ്പസിലെ അതേ അക്കാദമിക് നിലവാരവും ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ സേവനവും ഇന്ത്യൻ കാമ്പസുകളിലും ഉറപ്പാക്കുമെന്ന് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫസർ അമിത് ചക്മ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതവിദ്യാഭ്യാസ പങ്കാളിത്തത്തിലെ നിർണ്ണായക ചുവടുവെപ്പാണ് ഈ കാമ്പസെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്ക് പറഞ്ഞു.

Metro Australia
maustralia.com.au