ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണമിടപാട് ഒഴിവാക്കുന്നു; ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കാൻ കേന്ദ്രം

2026 ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് (FASTag) അല്ലെങ്കിൽ യുപിഐ (UPI) വഴി മാത്രമേ ടോൾ സ്വീകരിക്കുകയുള്ളൂ.
toll-plaza
ടോള്‍ പ്ലാസPRD
Published on

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റൽ വിപ്ലവം അടുത്ത ഘട്ടത്തിലേക്ക്. ഏപ്രിൽ 1 മുതൽ ടോൾ കേന്ദ്രങ്ങളിൽ പണമായി (Cash) പണമടയ്ക്കുന്ന രീതി പൂർണ്ണമായും നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 2026 ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് (FASTag) അല്ലെങ്കിൽ യുപിഐ (UPI) വഴി മാത്രമേ ടോൾ സ്വീകരിക്കുകയുള്ളൂ.

Also Read
ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരേയൊരു സംസ്ഥാനം
toll-plaza

നിലവിൽ രാജ്യത്തെ ടോൾ ശേഖരണത്തിന്റെ 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. ബാക്കിയുള്ള ചെറിയ ശതമാനം ഇടപാടുകൾ കൂടി ഡിജിറ്റൽ ആക്കി മാറ്റുന്നതോടെ ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ദേശീയപാതാ അതോറിറ്റി (NHAI) കരുതുന്നു. ഫാസ്ടാഗ് വന്നതോടെ ടോൾ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കൻഡിൽ നിന്ന് 47 സെക്കൻഡായി കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനും ഇന്ധനനഷ്ടം കുറയ്ക്കുന്നതിനും പുറമെ ടോൾ ശേഖരണത്തിലെ സുതാര്യത ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും. 2026 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ ടോൾ പ്ലാസകളും തടസ്സമില്ലാത്ത (Seamless) യാത്രാ സൗകര്യം ഉറപ്പാക്കുന്ന രീതിയിലേക്ക് മാറുമെന്ന് എൻഎച്ച്എഐ അറിയിച്ചു.

Metro Australia
maustralia.com.au