ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരേയൊരു സംസ്ഥാനം

അഞ്ചാം സ്ഥാനത്താണ് ഹിമാചൽ ഉള്ളത്.
ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഹിമാചലും
പട്ടികയി‌ൽ മെക്സിക്കോയിലെ ഹിഡാൽഗോയാണ് ഒന്നാമത്
Published on

ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടികയില്‍ ഇടം നേടി ഹിമാചൽ. അഞ്ചാം സ്ഥാനത്താണ് ഹിമാചൽ ഉള്ളത്. ഇന്ത്യയിൽ നിന്ന് മറ്റൊരു സംസ്ഥാനവും ഈ പട്ടികയിൽ ഇല്ല എന്നതും ഹിമാചൽ നേടിയ ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.ഹിമാചലിലെ ജനങ്ങളുടെ ആതിഥ്യമര്യാദ, മനോഹരമായ പ്രകൃതിഭംഗി, സഞ്ചാരികൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം എന്നിവയാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഹിമാചൽ, വിദേശ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്.

Also Read
എപ്സ്റ്റീൻ ഫയൽ വിവാദം: മുൻ ബ്രിട്ടീഷ് രാജകുമാരൻ അറസ്റ്റിൽ, പ്രതികരിച്ച് ചാൾസ് രാജാവ്
ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഹിമാചലും

പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിം​ഗ്.കോം പുറത്തുവിട്ട ട്രാവലേഴ്സ് റിവ്യൂ അവാർഡ് 2026 ആഗോള പട്ടികയി‌ൽ മെക്സിക്കോയിലെ ഹിഡാൽഗോയാണ് ഒന്നാമത് എത്തിയത്. തായ്‌വാനിലെ മഗോംഗ്, അർജൻ്റീനയിലെ സാൻ മാർട്ടിൻ ഡി ലോസ് ആൻഡീസ് എന്നിവയാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർ. ലോകമെമ്പാടുമുള്ള 370 മില്ല്യൺ വെരിഫൈഡ് യാത്രക്കാർ രേഖപ്പെടുത്തിയ അഭിപ്രായത്തിൽ നിന്നാണ് ബുക്കിം​ഗ്.കോം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au