
ന്യൂ ഡൽഹി: ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന 'ദി പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ, 2025' ബില്ലിന് രാജ്യസഭ ശബ്ദ വോട്ടിലൂടെയാണ് പാസാക്കിയത്. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചാൽ ഇന്ത്യയിൽ റിയൽ-മണി ഗെയിമിംഗ് (RMG) പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യവ്യാപകമായി നിരോധനം വരും.
ഓൺലൈൻ മണി ഗെയിമുകളിലെ ഓഫർ, പ്രവർത്തനം, സൗകര്യം, പരസ്യം, പ്രമോഷൻ, പങ്കാളിത്തം എന്നിവ നിരോധിക്കുകയാണ് ബിൽ വഴി ഉദ്ദേശിക്കുന്നത്, ഓൺലൈൻ ഗെയ്മുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഓൺലൈൻ വാതുവയ്പ്പുകൾക്കും ശിക്ഷയും പിഴയും ഏർപ്പെടുത്തും.
സെലബ്രിറ്റികൾക്ക് ഇത്തരം ഗെയിമിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിനും വിലക്കുണ്ട്. ആപ്പുകൾ പരസ്യം ചെയ്താൽ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ മൂന്നു മുതൽ അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബില്ലിൽ നിർദ്ദേശമുണ്ട്.