
സിഡ്നി: ഓസ്‌ട്രേലിയയുടെ ദേശീയ വാർത്താ ഏജൻസി ഗൂഗിളുമായി സഹകരിക്കാൻ ധാരണ. ജെമിനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയയുടെ ദേശീയ വാർത്താ ഏജൻസിയായ ഓസ്‌ട്രേലിയൻ അസോസിയേറ്റഡ് പ്രസ്സുമായി (എഎപി) ഗൂഗിൾ കരാറിൽ ഏർപ്പെട്ടു.
Read More: പെർത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ്
ഈ പങ്കാളിത്തത്തിലൂടെ, ഗൂഗിളിന്റെ ജെമിനിക്ക് ഓസ്‌ട്രേലിയൻ അസോസിയേറ്റഡ് പ്രസ് ഉള്ളടക്കം നൽകുകയും അതുവഴി പ്രതികരണങ്ങളുടെ ഗുണനിലവാരവും കൃത്യതയും മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. നൽകുന്ന വിവരങ്ങൾ സമയബന്ധിതവും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഏജൻസിയുടെ ഉള്ളടക്കം ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കും. അതേസമയം, ചൊവ്വാഴ്ച പ്രഖ്യാപിച്ച കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജെമിനി ആപ്പിലെ പ്രതികരണങ്ങൾ "വർദ്ധിപ്പിക്കുന്നതിന്" തത്സമയ വിവരങ്ങൾ നൽകാൻ ഈ കരാർ സഹായിക്കുമെന്ന് ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ഗൂഗിളിന്റെ വാർത്താ പങ്കാളിത്ത മേധാവി നിക്ക് ഹോപ്കിൻസ് പറഞ്ഞു. 90 വർഷത്തെ പാരമ്പര്യമുള്ള ഓസ്‌ട്രേലിയൻ അസോസിയേറ്റഡ് പ്രസ്, ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ നൽകുന്ന വിവരങ്ങൾ കൃത്യവും സമയബന്ധിതവുമാണെന്ന് ഉറപ്പാക്കാൻ തങ്ങളുടെ പത്രപ്രവർത്തനം ഉപയോഗിക്കുമെന്ന് അവകാശപ്പെട്ടു. "ഞങ്ങളുടെ വാർത്താ മാധ്യമ സ്ഥാപനമെന്ന നിലയിലുള്ള പ്രശസ്തിയെ ഈ കരാർ ശക്തമായി അംഗീകരിക്കുന്നുവെന്ന് എഎപിയുടെ സിഇഓ എമ്മ കൗഡ്രോയ് പറഞ്ഞു.
Read Also: ശൈത്യകാലത്ത് ശരാശരിയിലും അധികം മഴ,പെർത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്
ഇതാദ്യമായല്ല, , വാർത്താ മാധ്യമങ്ങളും ജനറേറ്റീവ് എഐ നിർമ്മാതാക്കളും കരാറുകളിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി , മിസ്‌ട്രാൽ എന്ന സ്റ്റാർട്ടപ്പിന്റെ ചാറ്റ്ബോട്ടിന് അവരുടെ ലേഖനങ്ങൾ ഉപയോഗിച്ച് പ്രതികരണങ്ങൾ രൂപപ്പെടുത്താൻ അനുവദിക്കുന്ന ഒരു കരാർ ഒപ്പിട്ടിരുന്നു.