
പെർത്ത്:വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രധാന വിമാനത്താവളമായ പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ആദ്യമായി പെർത്ത് വിമാനത്താവളം ഒരു മാസത്തിനുള്ളിൽ 1.6 ദശലക്ഷം യാത്രക്കാർ എന്ന എണ്ണം മറികടന്നു.
Read More: ശൈത്യകാലത്ത് ശരാശരിയിലും അധികം മഴ,പെർത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്
2025 ജൂലൈയിലെ മൊത്തം 1,609,744 യാത്രക്കാർ പെർത് വഴി സഞ്ചരിച്ചു. മുൻ ജൂലൈ മാസത്തെ യാത്രക്കാരുടെ എണ്ണം 1,493,299 ആയിരുന്നു. ഏറ്റവും മികച്ച മാസമായ 2025 ജനുവരി മാസത്തിലെ 1,564,314 യാത്രക്കാരുടെ എണ്ണത്തെയും ഈ ജൂലൈ പിന്നിലാക്കി.
ജൂലൈ കാലയളവിൽ 481,000-ത്തിലധികം യാത്രക്കാർ ഇവിടുന്ന് അന്താരാഷ്ട്ര യാത്ര നടത്തി.2024 ജൂലൈയിലെ എണ്ണത്തേക്കാൾ 13.4% വർധനവാണ് ഇത് കാണിക്കുന്നത്. കൂടാതെ 2024 ജൂലൈയെക്കാൾ ആഭ്യന്തര യാത്രയിൽ 5% വളർച്ചയും ഈ ജൂലൈയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also: ഓസ്ട്രേലിയക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഇന്ത്യ
പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്കും വിഭവ, ടൂറിസം മേഖലകൾക്കും വളർച്ച ഗുണകരമാണെന്നും ഒരു വ്യോമയാന കേന്ദ്രമെന്ന നിലയിൽ പെർത്തിന്റെ പ്രാധാന്യം ഇത് തെളിയിക്കുന്നുവെന്നും പെർത്ത് വിമാനത്താവളത്തിന്റെ സിഇഒ ജേസൺ വാട്ടേഴ്‌സ് പറഞ്ഞു. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുത്തുന്നതിനായി നിരവധി നിർമ്മാണ പ്രവർത്തികളും ഇവിടെ പുരോഗമിക്കുകയാണ്. പുതിയ റൺവേയ്‌ക്കുള്ള സൈറ്റ് തയ്യാറാക്കൽ, ബഹുനില കാർപാർക്ക്, വികസിപ്പിച്ച അന്താരാഷ്ട്ര ടെർമിനലിനും പുതിയ ആഭ്യന്തര ടെർമിനലിനും വേണ്ടിയുള്ള ഡിസൈൻ ജോലികൾ തുടങ്ങിയവ പുരോഗമിക്കുകയാണ്.