വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പൂട്ടാൻ തമിഴ്‌നാട് സർക്കാർ

717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പൂട്ടും
സംസ്ഥാനത്ത് 4,829 ടാസ്മാക് കടകളാണ് നിലവിലുള്ളത്.
Published on

ചെന്നൈ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. 276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപവുമാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 4,829 ടാസ്മാക് കടകളാണ് നിലവിലുള്ളത്. ഇതിലൂടെ പ്രതിമാസം നാല് കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 48,344 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കുകള്‍. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെയും പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്നുമാണ് വിലയിരുത്തൽ.

Metro Australia
maustralia.com.au