യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തോടൊപ്പം സൗജന്യ യാത്രാ വൗച്ചറുകളും!

വൈകിയ സമയത്തിന് ആനുപാതികമായി 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. കൂടാതെ 10,000 രൂപയുടെ യാത്രാ വൗച്ചര്‍ ഇന്‍ഡിഗോ നല്‍കുക. വൗച്ചറിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.
യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തോടൊപ്പം സൗജന്യ യാത്രാ വൗച്ചറുകളും!
ഒരു വര്‍ഷത്തിനിടെ ഇന്‍ഡിഗോയില്‍ യാത്ര നടത്തുന്നവര്‍ക്ക് വൗച്ചര്‍ ഉപയോഗിക്കാവുന്നതാണ്.(Getty Images)
Published on

ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ ആനുകൂല്യങ്ങളും നല്‍കാന്‍ ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ യാത്രാ തടസം നേരിട്ടവര്‍ക്ക് 10000 രൂപയുടെ വരെ സൗജന്യ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാരത്തിന് പുറമെ നല്‍കുക. സാധാരണയായി വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇതിന് പുറമെയാണ് ഇന്‍ഡിഗോ യാത്രാ വൗച്ചര്‍ നല്‍കുന്നത്. വൈകിയ സമയത്തിന് ആനുപാതികമായി 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഇത് കൂടാതെയാണ് 10,000 രൂപയുടെ യാത്രാ വൗച്ചര്‍ നല്‍കുക വൗച്ചറിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക. ഒരു വര്‍ഷത്തിനിടെ ഇന്‍ഡിഗോയില്‍ യാത്ര നടത്തുന്നവര്‍ക്ക് വൗച്ചര്‍ ഉപയോഗിക്കാവുന്നതാണ്.

Also Read
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ശനിയാഴ്ച, ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തോടൊപ്പം സൗജന്യ യാത്രാ വൗച്ചറുകളും!

നിലവില്‍ യാത്ര തടസമുണ്ടായ ആളുകള്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവര്‍ക്കും പണം ഉടന്‍ ലഭിക്കുമെന്നും അറിയിപ്പുണ്ട്. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ സിഇഒ ഡിജിസിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന വിവരം. വ്യോമയാന പ്രതിസന്ധിയെ തുടര്‍ന്ന് ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് മേല്‍ പിടിമുറുക്കിയിരുന്നു. ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡിജിസിഎ നാല് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 2 പേര്‍ ഇന്‍ഡിഗോ ഓഫീസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫീസില്‍ നിയോഗിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au