ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ടീം പ്രഖ്യാപിച്ചു

ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ ടീമിനെ ലോകകപ്പിലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും നയിക്കും.

India's Women's Cricket Team For Australia ODI
https://www.icc-cricket.com/
Published on

ഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ക്രിക്കറ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരങ്ങള്‍ ആരുമില്ല. പ്രമുഖ താരം ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ ടീമിനെ ലോകകപ്പിലും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും നയിക്കും. സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.

Read More: ശൈത്യകാലത്ത് ശരാശരിയിലും അധികം മഴ,പെർത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ്

വനിതാ ലോകകപ്പ് സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കും.

ലോകകപ്പിന് ശേഷമാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ആരംഭിക്കുക. , മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയിൽ ഉള്ളത്.

Read Also: ഓസ്ട്രേലിയക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഇന്ത്യ

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം:

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വിസി), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (ഡബ്ല്യുകെ), ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ (ഡബ്ല്യുകെ), സ്‌നേഹ് റാണ.

വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:

ഹര്‍മന്‍പ്രീത് കൗര്‍ (സി), സ്മൃതി മന്ദാന (വിസി), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (ഡബ്ല്യുകെ), ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധാ യാദവ്, ശ്രീ ചരണി, രാധാ യാദവ്, എസ് ചരണി, യാസ്തിക ഭാട്ടിയ (ഡബ്ല്യുകെ), സ്‌നേഹ് റാണ.

Metro Australia
maustralia.com.au