ഹർമൻപ്രീതിന്‌ ഇരട്ട ഗോൾ; ഹോക്കി ലോകകപ്പിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ സഞ്ജയ് ഇന്ത്യക്കായി ഒരു ഗോൾ കണ്ടെത്തി. സാം വെൽഷാണ് വെയ്ൽസിന്റെ ആശ്വാസ ഗോൾ നേടിയത്.
ഹർമൻപ്രീതിന്‌ ഇരട്ട ഗോൾ; ഹോക്കി ലോകകപ്പിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം
Hockey India
Published on

ആംസ്റ്റൽവീൽ (നെതർലൻഡ്‌സ്): പുരുഷ ഹോക്കി ലോകകപ്പിൽ വിജയത്തോടെ തുടങ്ങി ഇന്ത്യൻ ടീം. പൂൾ ഡിയിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-1) ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ സഞ്ജയ് ഇന്ത്യക്കായി ഒരു ഗോൾ കണ്ടെത്തി. സാം വെൽഷാണ് വെയ്ൽസിന്റെ ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽത്തന്നെ സഞ്ജയിലൂടെ ലീഡെടുത്ത ഇന്ത്യ, പതിനൊന്നാം മിനിറ്റിലും 43-ാം മിനിറ്റിലും പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഹർമൻപ്രീത് സിംഗിലൂടെ ആധിപത്യം ഉറപ്പിച്ചു. 55-ാം മിനിറ്റിൽ സാം വെൽഷിലൂടെ വെയ്ൽസ് ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ജയത്തോടെ പൂൾ ഡിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം പൂൾ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

Metro Australia
maustralia.com.au