ഹസരംഗയ്ക്ക് പകരം ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഐപിഎല്ലിലെ ഈ സീസണ്‍ മുഴുവന്‍ ഹസരംഗയ്ക്കു നഷ്ടമാകുമെന്നു എല്‍എസ്ജി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പകരക്കാരനെ അവര്‍ ടീമിലെത്തിച്ചത്.
ഹസരംഗയ്ക്ക് പകരം ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലഖ്‌നൗ
ജോര്‍ജ് ലിന്‍ഡേ (Getty Images)
Published on

ശ്രീലങ്കന്‍ താരമായ വാനിന്ദു ഹസരംഗയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഐപിഎല്ലിലെ ഈ സീസണ്‍ മുഴുവന്‍ ഹസരംഗയ്ക്കു നഷ്ടമാകുമെന്നു എല്‍എസ്ജി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പകരക്കാരനെ അവര്‍ ടീമിലെത്തിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്. ലെഗ് സ്പിന്‍ ഓള്‍ റൗണ്ടറാണ് ജോര്‍ജ് ലിന്‍ഡ്. ഇടം കൈയന്‍ ബാറ്ററായ താരത്തെ ഒരു കോടി രൂപയ്ക്കാണ് എല്‍എസ്ജി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ലിന്‍ഡ് ഐപിഎല്‍ കളിക്കാനെത്തുന്നത്.

ഹസരംഗയ്ക്ക് പകരം ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലഖ്‌നൗ
ശ്രീലങ്കന്‍ താരമായ വാനിന്ദു ഹസരംഗ (AFP)

ടി20 ഫോര്‍മാറ്റില്‍ വലിയ പരിചയ സമ്പത്തുള്ള താരമാണ് ജോര്‍ജ് ലിന്‍ഡ്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി കളിച്ചിട്ടുള്ള താരത്തിനു 250ലേറെ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്. എസ്എ ടി20യില്‍ എംഐ കേപ്ടൗണ്‍ താരമാണ്. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിന്റേയും താരമാണ്. ദക്ഷിണാഫ്രിക്കയ്ക്കായി 37 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. പ്രോട്ടീസിനായി 3 ടെസ്റ്റും 4 ഏകദിനങ്ങളും ലിന്‍ഡ് കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 403 റണ്‍സും 35 വിക്കറ്റുകളുമാണ് നേട്ടം.

Metro Australia
maustralia.com.au