അണ്ണാ ഡിഎംകെയിലെ പിളർപ്പ്; വിമത നേതാക്കൾക്കെതിരെ നടപടി

വിമത നേതാക്കളായ സി വി ഷൺമുഖം, എസ് പി വേലുമണി, സി. വിജയഭാസ്കരൻ തുടങ്ങി 26 പേർക്കെതിരെയാണ് നടപടിയെടുത്തത്.
അണ്ണാ ഡിഎംകെയിലെ പിളർപ്പ്; വിമത നേതാക്കൾക്കെതിരെ നടപടി
Published on

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ. തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകിയ നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി ജനറൽ സെക്രട്ടറിയുടേതാണ് നടപടി. വിമത നേതാക്കളായ സി വി ഷൺമുഖം, എസ് പി വേലുമണി, സി. വിജയഭാസ്കരൻ തുടങ്ങി 26 പേർക്കെതിരെയാണ് നടപടിയെടുത്തത്. ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പിൽ 25 അണ്ണാ ഡിഎംകെ എംഎൽഎമാർ ടിവികെയെ പിന്തുണച്ചിരുന്നു. വിമത എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് എഐഎഡിഎംകെ വരും ദിവസങ്ങളിൽ കടന്നേക്കും.

Metro Australia
maustralia.com.au