ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം;ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു, ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച് CJP

വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത സമ്മർദ്ദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതോടെയാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം പൂർത്തിയായത്.
ധര്‍മേന്ദ്ര പ്രധാൻ
ധര്‍മേന്ദ്ര പ്രധാൻ
Published on

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളിലും ചോദ്യപ്പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ നടന്നുവന്ന വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ മൂന്ന് ഘട്ട നിർണായക ചർച്ചകൾക്കൊടുവിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) വക്താക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത സമ്മർദ്ദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതോടെയാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം പൂർത്തിയായത്.

നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ സമ്മതിച്ചതായി സി.ജെ.പി ദേശീയ വക്താവ് അഷുതോഷ് രങ്ക വ്യക്തമാക്കി. കൂടാതെ, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ (FIR) പൂർണ്ണമായും പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. വിശാലമായ വിദ്യാഭ്യാസ-പരീക്ഷാ പരിഷ്കാരങ്ങൾ മുൻനിർത്തിയുള്ള അഞ്ച് പ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും, ഈ വിഷയങ്ങളിൽ തുടർചർച്ചകൾക്കായി നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും പാർട്ടി വക്താക്കൾ കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au